SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

biswa-nath-sinha-

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​

1992​ ​ബാ​ച്ച് ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​ബീ​ഹാ​ർ​ ​സ്വ​ദേ​ശി​യു​മാ​ണ്.​ 2028​ ​സെ​പ്തം​ബ​ർ​ ​വ​രെ​ ​കാ​ലാ​വ​ധി​യു​ണ്ട്.​ ​ചീ​ഫ്സെ​ക്ര​ട്ട​റി​ ​എ.​ ​ജ​യ​തി​ല​ക് ​ജൂ​ൺ​ 30​ന് ​വി​ര​മി​ക്കും. കേ​ര​ള​ ​കേ​ഡ​റി​ലെ​ ​സീ​നി​യോ​റി​റ്റി​ ​പ​രി​ഗ​ണി​ച്ചാ​ണ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കു​ന്ന​ത്.​ ​
കെ.​ആ​ർ.​ ​ജ്യോ​തി​ലാ​ലി​നെ​യും​ ​പ​രി​ഗ​ണി​ച്ചി​രു​ന്നു.​ ​വി​വാ​ദ​മൊ​ഴി​വാ​ക്കാ​ൻ​ ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​നി​യ​മി​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സി​ൻ​ഹ​യേ​ക്കാ​ൾ​ ​സീ​നി​യ​റാ​യ​ ​രാ​ജു​നാ​രാ​യ​ണ​സ്വാ​മി​ ​സ​ർ​വീ​സി​ലു​ണ്ടെ​ങ്കി​ലും​ ​സ​സ്‌​പെ​ൻ​ഷ​നെ​ത്തു​ട​ർ​ന്ന് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ത​ട​യ​പ്പെ​ട്ടി​രു​ന്നു.​ ​
പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഗ്രേ​ഡേ​യു​ള്ളൂ.​ ​കേ​ന്ദ്ര​ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള​ ​മ​നോ​ജ് ​ജോ​ഷി​യ​ട​ക്കം​ ​തി​രി​ച്ചെ​ത്താ​ൻ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല.
2023​ ​മു​ത​ൽ​ ​ആ​ഭ്യ​ന്ത​ര,​ ​വി​ജി​ല​ൻ​സ്,​ ​ജ​യി​ൽ​ ​വ​കു​പ്പു​ക​ളു​ടെ​ ​ചു​മ​ത​ല​ ​സി​ൻ​ഹ​യ്ക്കാ​ണ്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BISWANATH SINHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA