SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

ശബരിമല നട നാളെ തുറക്കും  

a

ശാന്തി നറുക്കെടുപ്പ് 17ന്

പത്തനംതിട്ട: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും. നാളെ പ്രത്യേക പൂജകളില്ല.

17ന് പുലർച്ചെ 5ന് നിർമ്മാല്യ ദർശനവും അഭിഷേകവും . കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30 മുതൽ നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷപൂജ . തുടർന്ന് സന്നിധാനത്ത് കീഴ്ശാന്തി (ഉൾക്കഴകം) നറുക്കെടുപ്പ് . പമ്പാ മേൽശാന്തി നറുക്കെടുപ്പ് രാവിലെ 9ന് പമ്പാ ഗണപതി കോവിലിൽ നടക്കും. സന്നിധാനത്ത് കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കു ശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് 4ന് ന ടതുറന്ന് 6.30ന് ദീപാരാധന, പടി പൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും. ഓണക്കാല പൂജകൾക്കായി 24ന് വൈകിട്ട് 5ന് നട തുറക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA