
തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ നാടകരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അവാർഡ് നടനും സംവിധായകനുമായ മീനമ്പലം സന്തോഷിന്. 33,333 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. അക്കാഡമി പ്രൈസ് അവാർഡിന് കരുംകുളം ബാബു, മഞ്ജു റെജി, ഇന്ദുലേഖ എന്നിവർ അർഹരായി. ഗുരു ഗിരിജാ ചന്ദ്രൻ, ഷേർളി മൈത്രി എന്നിവരെ ആദരിക്കും. ജൂലായ് ഒന്നിന് ഭാരത് ഭവനിൽ സത്യജിത് റേയുടെ ആദ്യസിനിമയായ പഥേർ പാഞ്ചാലിയുടെ റിലീസിന്റെ 71ാമത് ആഘോഷ പരിപാടിയിൽ മന്ത്രി പി.സി. വിഷ്ണുനാഥ് അവാർഡുകൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |