SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

എസ്.എസ്.കെ ഉന്നത പദവികളിലെ വഴിവിട്ട നിയമന നീക്കം മരവിപ്പിച്ചു

aa

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവ ശിക്ഷാ കേരളയുടെ (എസ്.എസ്.കെ) സംസ്ഥാന, ജില്ലാ ഓഫീസുകളിൽ 'വേണ്ടപ്പെട്ടവരെ" തിരുകിക്കയറ്റാനുള്ള നീക്കം ഇന്നലെ മരവിപ്പിച്ചു. അദ്ധ്യാപകരുടെ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ്. സംസ്ഥാന-ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാ -ബ്ളോക്ക് പ്രോജക്‌ട് കോ - ഓർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ എന്നിവയിലെ ഡെപ്യൂട്ടേൻ നിയമനത്തിന് മൂന്നിന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പിൻവലിച്ചത്. ഉത്തരവാദിത്വം കൂടുതലുള്ള തസ്തികകളിൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരെയുമാണ് നിയമിക്കേണ്ടത്. അനാവശ്യ ഇടപെടലുകളിലൂടെ അനർഹരെ തിരുകിക്കയറ്റാനുള്ള നീക്കത്തിൽ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതികൾ ലഭിച്ചതോടെയാണ് ആദ്യ നിർദ്ദേശം മരവിപ്പിച്ചതെന്ന് അദ്ധ്യാപകർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA