SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

യു.ജി.സി കരട് മാർഗ നിർദ്ദേശം പിൻവലിക്കണം: നിയമസഭ പ്രമേയം

p

തിരുവനന്തപുരം: യു.ജി.സി പുറത്തിറക്കിയ 2025 ലെ കരട് മാർഗനിർദ്ദേശം പിൻവലിക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരുമായി വിശദ ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി കണക്കിലെടുത്തുമാത്രമേ പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കാവൂ എന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠേന അംഗീകരിച്ചു.
ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാതെയുള്ളതും വൈസ് ചാൻസലർ നിയമനത്തിലടക്കം സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങളെ പൂർണമായും ഒഴിവാക്കുന്നതുമായ കരട് യു.ജി.സി മാനദണ്ഡങ്ങൾ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്തതാണ്. സർവകലാശാലകളുടെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിനായി 80 ശതമാനത്തോളം തുക ചെലവിടുന്നത് സംസ്ഥാന സർക്കാരുകളാണ്. ഇതിനെയെല്ലാം അവഗണിച്ച് ഒരു ചർച്ചയും കൂടാതെ, വൈസ് ചാലൻസലർ നിയമനംപോലുള്ള സുപ്രധാന നിയമനങ്ങളിലും അദ്ധ്യാപകരുടെ യോഗ്യത, സേവനവ്യവസ്ഥ എന്നിവയെക്കുറിച്ചും ഉൾക്കൊള്ളിച്ച വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണ്.
സർവകലാശാലകളിൽ അക്കാഡമിക് വിദഗ്ദ്ധരെ വേണമെങ്കിൽ മാറ്റിനിറുത്തി സ്വകാര്യ മേഖലയിൽനിന്നുപോലും വ്യക്തികളെ വൈസ് ചാൻസലർമാരാക്കാമെന്ന സമീപനം ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരിക്കാനുള്ള നീക്കമാണ്. ഇത് തീർത്തും പ്രതിഷേധാർഹമാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ജനാധിപത്യമൂല്യങ്ങൾ തകർക്കാനും ഈ മേഖലയെ മതവർഗീയ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പിടിയിലൊതുക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ കരട് യു.ജി.സി മാനദണ്ഡങ്ങളെ കാണാൻ കഴിയൂ.
വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകൾ പ്രവർത്തിക്കുന്നത് അതത് നിയമസഭകൾ പാസാക്കിയ നിയമങ്ങൾക്കനുസൃതമായാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന പട്ടികയിലെ ഇനം 32 പ്രകാരം സർവകലാശാലകളുടെ സ്ഥാപനം, മേൽനോട്ടം എന്നിവ സംബന്ധിച്ച അധികാരം സംസ്ഥാനങ്ങൾക്കാണ്. യൂണിയൻ ലിസ്റ്റിലെ ഇനം 66 പ്രകാരം ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിനും നിലവാരം നിശ്ചയിക്കുന്നതിലും മാത്രമാണ് കേന്ദ്ര സർക്കാരിന് അധികാരമുള്ളത്. ഇതിന്റെ പിൻബലത്തിലാണ് യു.ജി.സി നിയമത്തിൻകീഴിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്നും പ്രമേയത്തിൽ വിശദമാക്കി.

യു.​ജി.​സി​ ​ച​ട്ടം:
കേ​ന്ദ്ര​മ​ന്ത്രി​ക്ക് ​മ​ന്ത്രി​ ​ബി​ന്ദു​വി​ന്റെ​ ​ക​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​യു.​ജി.​സി​ ​ക​ര​ടു​ ​ച​ട്ട​ത്തെ​ ​എ​തി​ർ​ത്തും​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടും​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ധ​ർ​മ്മേ​ന്ദ്ര​ ​പ്ര​ധാ​ന് ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ ​ബി​ന്ദു​ ​ക​ത്ത​യ​ച്ചു.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​എ​തി​ർ​പ്പ് ​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​സം​സ്ഥാ​നം​ ​പാ​സാ​ക്കി​യ​ ​ബി​ല്ലി​ന് ​വി​രു​ദ്ധ​മാ​ണ് ​യു.​ജി.​സി​ ​ക​ര​ടു​ച​ട്ടം.​ ​ഈ​ ​ബി​ല്ല് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​വ്യ​വ​സ്ഥ​ക​ളും​ ​പൊ​തു​താ​ത്പ​ര്യ​ത്തി​നെ​തി​രാ​ണ്.​ ​ഇ​തി​ൽ​ ​പ​ല​തും​ ​നി​യ​മ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തും​ ​ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് ​വ​ഴി​വ​യ്ക്കു​ന്ന​തു​മാ​ണ്.​ ​നി​യ​മ​ന​ ​യോ​ഗ്യ​ത​ക​ളി​ൽ​ ​ഇ​ള​വു​ ​വ​രു​ത്തു​ന്ന​ത് ​അ​ക്കാ​ഡ​മി​ക് ​ഗു​ണ​നി​ല​വാ​രം​ ​കു​റ​യ്ക്കും.​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജു​ക​ളി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​ത് ​പി.​എ​സ്.​സി​ ​വ​ഴി​യാ​ണ്.​ ​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ളി​ൽ​ ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം​ ​രൂ​പീ​ക​രി​ക്കു​ന്ന​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​വ​ഴി​യാ​ണ് ​നി​യ​മ​നം.​ ​എ​ല്ലാ​യി​ട​ത്തും​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​വേ​ണ​മെ​ന്നാ​ണ് ​പു​തി​യ​ ​വ്യ​വ​സ്ഥ.​ ​ക​ര​ടു​ച​ട്ടം​ ​എ​ത്ര​യും​ ​വേ​ഗം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും​ ​മ​ന്ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA