
മൂന്നാം സെമസ്റ്റർ എം.എ/എം.എസ്.സി സ്പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്‌സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രീവിയസ് - ഫൈനൽ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ (വിദൂരവിദ്യാഭ്യാസം-2006 സ്കീം,പ്രൈവറ്റ് രജിസ്ട്രേഷൻ -2006 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്ന്, നാല് സെമസ്റ്റർ എം.എ ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എസ്‌സി കെമിസ്ട്രി (പ്രീവിയസ് ആൻഡ് ഫൈനൽ) മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം വഴി നടത്തിയ മൂന്നും നാലും സെമസ്‌റ്റർ എം. എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്‌സി/ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നീറ്റ് യു.ജി 2026 സിറ്റി ഇന്റിമേഷൻ സ്ലിപ്
2026ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. തങ്ങളുടെ പരീക്ഷാ കേന്ദ്രം neet.nta.nic.in വഴി മനസിലാക്കാം.
മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ ഒറ്റ ഷിഫ്റ്റായി പെൻ- പേപ്പർ മോഡിലാണ് പരീക്ഷ.
വെബ്സൈറ്റിൽ 'Candidate Activity'-യിൽ "Advance City Intimation for NEET UG 2026" ലിങ്കിൽ നിന്ന് പരീക്ഷ എഴുതേണ്ട നഗരം അറിയാം. അഡ്മിറ്റ് കാർഡ് പിന്നീട് പ്രസിദ്ധീകരിക്കും.
എം.ബി.എഅഭിമുഖം 18 ന്
തിരുവനന്തപുരം: കിറ്റ്സിൽ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം പ്രവേശനത്തിനുള്ള അഭിമുഖം 18ന് രാവിലെ 10.30 ന് തൈക്കാട് കിറ്റ്സ് കാമ്പസിൽ നടത്തും. വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |