SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

കിസാൻ സുരക്ഷ പദ്ധതിക്ക് തുടക്കമായി

d

തിരുവനന്തപുരം: കിസാൻ സുരക്ഷ പദ്ധതിക്ക് തുടക്കമായി. നാഷണൽ ഇൻഷ്വറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന അപകട ഗ്രൂപ്പ്‌ ഇൻഷ്വറൻസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്നലെ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നാഷണൽ ഇൻഷ്വറൻസ് കമ്പനി കേരളം ഡെപ്യൂട്ടി ജനറൽ മാനേജർ ബിന്ദു റാഫേലിൽ നിന്ന് മാസ്റ്റർ പൊളിസി സ്വീകരിച്ചുക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തുടർന്ന് പൊളിസി കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാന് കൈമാറി. കെ.എസ്.എസ് ദേശീയ കമ്മിറ്റിക്ക് വേണ്ടി ഡോ. ജോസ് തയ്യിൽ മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന സംരക്ഷണം നൽകി,അപകട മരണം,ശാശ്വത താത്കാലിക അംഗ വൈകല്യം എന്നിവക്ക് 5 ലക്ഷം രൂപയും അപകടത്തിൽ പെട്ട് ചികിത്സ തേടുന്ന കർഷകർക്ക് 2 ലക്ഷവും ജോലി ചെയ്യാൻ കഴിയാത്തവർക്ക് പരമാവധി 100 ആഴ്ച വരെ ഇൻഷ്വറൻസ് തുകയുടെ 1% നഷ്ട പരിഹാരമായി നൽകുന്നതാണ് പദ്ധതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA