SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

കേരള സർവകലാശാല സ്റ്റാൻഡിംഗ് കോൺസിലിനെ നീക്കി വി.സി

a

തിരുവനന്തപുരം: പത്തു വർഷമായി ഹൈക്കോടതിയിൽ കേരള സർവകലാശാലയുടെ സ്റ്റാൻഡിംഗ് കോൺസിലായിരുന്ന അഡ്വ. തോമസ് എബ്രഹാമിനെ നീക്കി, പകരം ഹൈക്കോടതി അഭിഭാഷക അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ച് വി.സി ഡോ.മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. സർവകലാശാല ചട്ടത്തിൽ വി.സിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഉത്തരവ്.സിൻഡിക്കേറ്റാണ് സാധാരണ സ്റ്റാൻഡിംഗ് കോൺസിലിനെ നിയമിക്കുന്നത്.

തന്നെ സിൻഡിക്കേറ്റാണ് നിയമിച്ചതെന്നും വി.സിയുടെ ഉത്തരവ് അനുസരിക്കാൻ താൻ ബാധ്യസ്ഥനല്ലെന്നും യൂണിവേഴ്സിറ്റിയുടെ അഭിഭാഷകനായി തുടരുമെന്നും തോമസ് എബ്രഹാം സർവകലാശാലയെ അറിയിച്ചു. പിന്നാലെ,യൂണിവേഴ്സിറ്റി അഭിഭാഷകയായി ഗിരിജ ഗോപാലിനെ നിയമിച്ചതായി സർവകലാശാല, ഹൈക്കോതിയെ അറിയിച്ചു.

സർവകലാശാലയുടെ എല്ലാ കേസ് ഫയലുകളും അടിയന്തരമായി പുതിയ കോൺസിലിന് കൈമാറാൻ സർവകലാശാല തോമസ് എബ്രഹാമിന് നിർദ്ദേശം നൽകി.സ്റ്റാൻൻഡിംഗ് കോൺസിൽ വി.സിക്കും സർവകലാശാലയ്ക്കും വേണ്ടിയാണ് സാധാരണ ഹൈക്കോടതിയിൽ ഹാജരാകുന്നത്.എന്നാൽ വി.സിയും സിൻഡിക്കേറ്റുമായുള്ള അഭിപ്രായ ഭിന്നത കാരണം കഴിഞ്ഞ രണ്ടു വർഷമായി സർവകലാശാല കേസുകളിൽ സിൻഡിക്കേറ്റിലെ സി.പി.എം അംഗങ്ങളുടെ നിർദ്ദേശ പ്രകാരമായിരുന്നു തോമസ് എബ്രഹാം ഹാജരായിരുന്നത്. വി.സിക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്നത് ഗിരിജാ ഗോപാലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA