SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.21 AM IST

ഓർമിക്കാൻ

1


1. നീറ്റ് യു.ജി സിറ്റി ഇന്റിമേഷൻ സ്ലിപ്: ജൂൺ 21ന് നടക്കുന്ന നീറ്റ് യുജി 2026ന്റ (റീ ടെസ്റ്റ്) സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് 2 മുതൽ 5.15 വരെ പെൻ ആൻഡ് പേപ്പർ മോഡിലാണ് പരീക്ഷ. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിനാലാണ് റീ ടെസ്റ്റ് വേണ്ടിവന്നത്. അഡ്മിറ്റ് കാർഡ് അടുത്ത ദിവസം പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്: neet.nta.nic.in
2. JoSAA മോക്ക് സീറ്റ് അലോട്ട്‌മെന്റ്: ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി ബംഗളൂരു ഉൾപ്പെടെ രാജ്യത്തെ 138 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന JoSAA അലോട്ട്‌മെന്റിന്റെ മോക്ക് സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അന്തിമ അലോട്ട്‌മെന്റ് ഫലം 13ന് പ്രസിദ്ധീകരിക്കും.
3. കീം അപേക്ഷ: കീം 2026 എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ അവരുടെ പ്ലസ് ടു/ തത്തുല്യം പരീക്ഷയുടെ രണ്ടാ വർഷ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 14 ന് വൈകിട്ട് ആറായി ദീർഘിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA