തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനും, സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ സ്മരണാർത്ഥം പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഏഴാമത് വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. 2026-ൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളിൽ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ്, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്. അപേക്ഷകൾ 15 ന് അകം സെക്രട്ടറി, പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്‌റ്റ്, ബാങ്ക് റോഡ്,ആനയറ പി.ഒ, തിരുവനന്തപുരം - 695029 എന്ന വിലാസത്തിൽ അയയേക്കണ്ടതാണ്. ഫോൺ:- 9497272622
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |