
കേരളയിൽ ബി.എഡ് പ്രവേശനം
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.റ്റി.ഇ കോളേജുകളിൽ ബി.എഡ് പ്രവേശനത്തിന് 19ന് അകം അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/bed2026. ഹെൽപ്പ് ലൈൻ: 8281883053
ജൂണിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എം.വി.എ (മാസ്റ്റർ ഒഫ് വിഷ്വൽ ആർട്സ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ ഫുൾടൈം/ ട്രാവൽ ആൻഡ് ടൂറിസം പരീക്ഷകളുടെ
രജിസ്ട്രേഷൻ ആരംഭിച്ചു.
നാലുവർഷ ബിരുദം രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷന് പിഴ കൂടാതെ പത്ത് വരെയും 150 രൂപ പിഴയോടെ 12 വരെയും, 400 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
19ന് നടത്തുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ജൂൺ 2026 പരീക്ഷയ്ക്ക് വഴുതയ്ക്കാട് ഗവൺമെന്റ് വിമൻസ് കോളേജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളവർ തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ പരീക്ഷയെഴുതണം.
ആറ്, നാല് സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്), ജൂൺ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം 22, ജൂലായ് 6 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടത്തും.
വിദൂര വിദ്യാഭ്യാസ വിഭാഗം മേയിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാലയിൽ പ്രാക്ടിക്കൽ
രണ്ടും,നാലും സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി (സി.ബി.സി.എസ്) (2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) ഏപ്രിൽ 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ നടക്കും.
നാലാം സെമസ്റ്റർ ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 ട്രിപ്പിൾ മെയിൻ (സി.ബി.സി.എസ്) (പുതിയ സ്കീം 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) ഏപ്രിൽ 2026ന്റെ സോഫ്റ്റ്വെയർ ലാബ് 4 പ്രാക്ടിക്കൽ പരീക്ഷ 15, 16 തീയതികളിലായി നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ആറാം സെമസ്റ്റർ (സി.ബി.സി.എസ്) (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്പെഷ്യൽ റീ അപ്പിയറൻസ്) മാർച്ച് 2026 പരീക്ഷകൾക്ക് 11 വരെ ഫീസടച്ച് അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |