SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.46 AM IST

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റിൽ 2,44,796 അപേക്ഷകർ 

1

 മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുക ജൂലായ് 1ന്

തിരുവനന്തപുരം: 2,44,796 അപേക്ഷകരെ ഉൾപ്പെടുത്തി, ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് പരിശോധിച്ച് ഓപ്ഷൻ പുന:ക്രമീകരിക്കാനും അപേക്ഷയിലെ തെറ്റുതിരുത്താനും ജൂൺ 10ന് വൈകിട്ട് അഞ്ച് വരെ അവസരമുണ്ടാകും. 4,43,984 അപേക്ഷകളിലെ

60 ശതമാനം പേരാണ് ഉൾപ്പെട്ടത്. ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് ഉൾപ്പെടെ 3,17,016 സീറ്റുകളാണ് പ്രവേശനത്തിനുള്ളത്.

സർക്കാർ സ്‌കൂളിലെ എല്ലാ സീറ്റിലും ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങൾ നടത്തുന്ന എയ്ഡഡ് സ്‌കൂളിൽ 40 ശതമാനവും മറ്റ് എയ്ഡഡ് സ്‌കൂളുകളിൽ 60 ശതമാനവും സീറ്റിലാണ് ഏകജാലകം വഴി പൊതുമെറിറ്റിൽ അലോട്ട്‌മെന്റ് നടക്കുന്നത്. ഹയർ സെക്കൻഡറി പ്രവേശന വെബ്‌സൈറ്റായ ​h​t​t​p​s​:​/​/​w​w​w.​h​s​c​a​p.​k​e​r​a​l​a.​g​o​v.​i​n​ പ്രവേശിച്ച് കാൻഡിഡേറ്റ് ലോഗിനിലെ ട്രയൽ റിസൽട്ട്സ് എന്ന ലിങ്ക് വഴി ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്‌മെന്റുകൾ റദ്ദാക്കപ്പെടും. ജൂൺ 15നാണ് ആദ്യ അലോട്ട്‌മെന്റ്. ജൂലായ് 1ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. പട്ടികജാതി, പട്ടിക വർഗ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെ 1,312 സീറ്റിലേക്കും 3,88 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു.

 ട്രയൽ അലോട്ട്‌മെന്റ് ഇങ്ങനെ

ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവർ 43,622
തിരുവനന്തപുരം 22,020
കൊല്ലം 19,145
പത്തനംതിട്ട 7,899
ആലപ്പുഴ 13,550
കോട്ടയം 10,873
ഇടുക്കി 6,224
എറണാകുളം 18,801
തൃശൂർ 21,336
പാലക്കാട് 22,314
കോഴിക്കോട് 23,476
മലപ്പുറം 40,373
വയനാട് 7,061
കണ്ണൂർ 20,432
കാസർകോട് 11,292

ഇനി ഒഴിഞ്ഞുകിടക്കുന്നത് 72,220

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA