
തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലും പ്രാദേശികകേന്ദ്രങ്ങളിലും 27 വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് ഒമ്പതിനകം അപേക്ഷിക്കാം. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്‌കൃതം ജനറൽ- ന്യായ- സാഹിത്യം- വേദാന്ത-വ്യാകരണ വിഷയങ്ങളിലും ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉർദു, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, തിയേറ്റർ, ട്രാൻസ്‌ലേഷൻ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ആയുർവേദ, മ്യൂസിയോളജി, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലുമാണ് ഒഴിവ്. വയലിൻ, മൃദംഗം, വോക്കൽ എന്നിവയിൽ അക്കമ്പനിയിംഗ് ആർട്ടിസ്റ്റുകളുടെയും ഒഴിവുണ്ട്. യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.ssus.ac.in.
എം.ബി.എ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) ബാച്ചിലേക്ക് സംവരണ വിഭാഗത്തിലടക്കം ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിന് https://www.kittsedu.org/apply-for-mba/ വെബ്സൈറ്റിൽ അപേക്ഷിക്കാം. 15, 16, 17 തീയതികളിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിലും പങ്കെടുക്കാം. വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |