
1. നീറ്റ് യു.ജി സിറ്റി ഇന്റിമേഷൻ സ്ലിപ്: ജൂൺ 21ന് നടക്കുന്ന നീറ്റ് യുജി 2026ന്റ (റീ ടെസ്റ്റ്) സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് 2 മുതൽ 5.15 വരെ പെൻ ആൻഡ് പേപ്പർ മോഡിലാണ് പരീക്ഷ. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിനാലാണ് റീ ടെസ്റ്റ് വേണ്ടിവന്നത്. അഡ്മിറ്റ് കാർഡ് അടുത്ത ദിവസം പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്: neet.nta.nic.in
2. JoSAA മോക്ക് സീറ്റ് അലോട്ട്‌മെന്റ്: ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി ബംഗളൂരു ഉൾപ്പെടെ രാജ്യത്തെ 138 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന JoSAA അലോട്ട്‌മെന്റിന്റെ മോക്ക് സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അന്തിമ അലോട്ട്‌മെന്റ് ഫലം 13ന് പ്രസിദ്ധീകരിക്കും.
3. കീം അപേക്ഷ: കീം 2026 എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ അവരുടെ പ്ലസ് ടു/ തത്തുല്യം പരീക്ഷയുടെ രണ്ടാ വർഷ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 14 ന് വൈകിട്ട് ആറായി ദീർഘിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |