
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 34752 വിദ്യാർത്ഥികളാണ് അലോട്ട്‌മെന്റിൽ ഉൾപ്പെട്ടിട്ടുള്ളത്. 28,580 ഒഴിവുകൾ ഇപ്പോഴും ശേഷിക്കുന്നുണ്ട്. ജൂലായ് 20 മുതൽ 22ന് വൈകിട്ട് 4 വരെ സ്‌കൂളുകളിൽ പ്രവേശനം നേടാം.
55,468 വിദ്യാർത്ഥികളാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകിയത്. 55,451 അപേക്ഷകളാണ് പരിഗണിച്ചത്. തിരുവനന്തപുരം 1628, കൊല്ലം 1547, പത്തനംതിട്ട 312, ആലപ്പുഴ-1260, കോട്ടയം-807,ഇടുക്കി-735, എറണാകുളം-2660, തൃശൂർ-3134, പാലക്കാട്-3473, കോഴിക്കോട്-5006, മലപ്പുറം-8599, കണ്ണൂർ-3185, കാസർകോട്-1447 എന്നിങ്ങനെയാണ് അലോട്ട്‌മെന്റ് ലഭിച്ചവരുടെ കണക്ക്.മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് 60 പേരുടെ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |