SignIn
Kerala Kaumudi Online
Sunday, 19 July 2026 9.18 PM IST

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു

aa

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ യു.ജി,പി.ജി ക്ലാസുകളിലേയ്ക്ക് ആഗസ്റ്റ് 4വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ജഗതി രാജ് വി.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 28 യു.ജി,പി.ജി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. നാല് വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടെ എക്സിറ്റ് ഓപ്ഷനും ഉണ്ട്. എം.ബി.എ, എം.സി.എ കോഴ്സുകളിലേയ്ക്കും അഡ്മിഷൻ ആരംഭിച്ചു. www.sgou.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വാർത്താസമ്മേളനത്തിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഉദയകല,പി.ആർ.ഒ ശാലിനി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SN GURU OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA