
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ വീണ്ടും എസ്.എഫ്.ഐയുടെ വ്യത്യസ്ത പ്രതിഷേധം. പ്രതീകാത്മകമായി വി.സിക്ക് പൊട്ടു തൊടൽ സമരമാണ് സർവകലാശാല ആസ്ഥാനത്ത് ഇന്നലെ നടത്തിയത്. കാക്കി ട്രൗസറും വെള്ള ഷർട്ടും ധരിച്ച വി.സിയുടെ ചിത്രത്തിൽ കണ്ണു മൂടിക്കെട്ടി പൊട്ടുതൊട്ടായിരുന്നു പ്രതീകാത്മക സമരം.
എൽ.എൽ.ബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾക്കും വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കുമെതിരെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ രണ്ടു ദിവസമായി സർവകലാശാല ആസ്ഥാനത്ത് എസ്.എഫ്.ഐ സമരത്തിലാണ്.
സമരത്തിലുള്ള നിയമ വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്ത് വേറിട്ട രീതിയിൽ ഓണം ആഘോഷിക്കുകയും ചെയ്തു. സമരപ്പന്തലിൽ ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃകയിൽ പൂക്കളമിട്ടും ഓണപ്പാട്ടുകൾ പാടിയും, തിരുവാതിര കളിച്ചും പായസം ഉണ്ടാക്കിയുമായിരുന്നു ആഘോഷം. പ്രതീകാത്മകമായി ഫുട്‌ബാൾ, ക്രിക്കറ്റ്, ഷട്ടിൽ, വോളിബാൾ തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |