SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

ബോർഡ്,​ കോർപ്പറേഷൻ വീതം വയ്പ് നിയമസഭാ സമ്മേളനത്തിന് ശേഷം

udf

തിരുവനന്തപുരം:സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും അദ്ധ്യക്ഷ പദവി വിഭജിക്കുന്നത് സംബന്ധിച്ച് നടപ്പു നിയമസഭാ സമ്മേളനത്തിന് ശേഷം യു.ഡി.എഫ് ചർച്ച ചെയ്യും. നിലവിലെ അദ്ധ്യക്ഷന്മാർക്കും അംഗങ്ങൾക്കും രാജി സമർപ്പിക്കാനുള്ള നിർദ്ദേശം രേഖാമൂലം സർക്കാർ നൽകി കഴിഞ്ഞു. സ്വയം മാറാത്തവരെ പുറത്താക്കും.

ഓരോ ഘടക കക്ഷിക്കും നൽകേണ്ട ബോർഡുകൾ/ കോർപ്പറേഷനുകൾ സംബന്ധിച്ച് യു.ഡി.എഫിലാവും തീരുമാനം. കഴിഞ്ഞ ഇടതു സർക്കാരുകളുടെ കാലത്ത് നിയമിച്ചവരിൽ കുറേപ്പേർ സ്ഥാനമൊഴിഞ്ഞെങ്കിലും മറ്റുള്ളവർ തുടരുകയാണ്. മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായ ചെയർമാൻ/വൈസ് ചെയർമാൻ/അംഗങ്ങൾ തുടങ്ങിയ പദവികളിൽ തുടരുന്നവരെ മാറ്റാൻ നിർദ്ദേശിച്ച് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ജൂൺ ആറിന് ഉത്തരവിറക്കിയിരുന്നു. പുതിയ ആൾക്കാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

സെക്രട്ടറി/ സി.ഇ.ഒ തുടങ്ങിയ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന ബോർഡ്/ കോർപ്പറേഷനുകളിൽ പുതിയ നിമയനം നടത്തും വരെ സീനിയർ മോസ്റ്റ് ഓഫീസർക്ക് ചുമതല നൽകും. അദ്ധ്യക്ഷന്മാരോ ഉപാദ്ധ്യക്ഷന്മാരോ സ്ഥാനമൊഴിയുന്നതോടെ ബോർഡ്/കോർപ്പറേഷനുകളിൽ നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാരും ഒഴിയേണ്ടി വരും. ഇവരുടെ കണക്കും സർക്കാർ ശേഖരിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA