SignIn
Kerala Kaumudi Online
Monday, 11 May 2026 10.38 PM IST

'കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ' ചർച്ചയായി കുറിപ്പ്

Increase Font Size Decrease Font Size Print Page
ksrtc-

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് നടപ്പാക്കും എന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയ കാര്യമായിരുന്നു സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിലുള്ള സൗജന്യയാത്ര. 'ഇന്ദിര ഗ്യാരണ്ടി' എന്ന പേരിൽ പുറത്തിറക്കിയ പ്രകടന പത്രികയിലാണ് യുഡിഎഫ് ഇക്കാര്യം അവതരിപ്പിച്ചത്. ഇതിന്റെ പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമായി മേയ് ഒമ്പത് മുതൽ കെഎസ്ആർടിസി പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്തി വരികയാണ്. 'ജെൻഡർ ടിക്കറ്റിംഗ്' എന്ന സംവിധാനത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്.

സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പാക്കുന്നതിന് എതിരെ സ്വകാര്യ ബസുടമകൾ രംഗത്തെത്തിയിരുന്നു,​ പൊതുഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. സ്വകാര്യ ബസ് മേഖല നശിക്കുമെന്നും കെഎസ്ആർടിസി പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറുമെന്നും ബസ് ഉടമകൾ വിമർശിച്ചു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും തൃക്കാക്കര മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ. കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര ലഭിച്ചാൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവയ്ക്കുകയാണ് അഖിൽ മാരാർ.

അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്

നാട് നന്നാക്കാനും വരും തലമുറയ്ക്ക് പ്രയോജനപെടുന്ന രീതിയിൽ പദ്ധതികൾ തയ്യാറക്കുന്നതിനുമാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്.. വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരം ആണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗതം ചെയ്യാം..

എന്നാൽ യാതൊരു വിധ പ്ലാനുകളും ഇല്ലാതെ KSRTC യിൽ സൗജന്യം സ്ത്രീകൾക്ക് നൽകാം എന്ന് പറയുന്നു... പെൻഷൻ 3000 രൂപ ആക്കി വർധിപ്പിക്കാം എന്ന് പറയുന്നു..

KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ ഒരേ സമയം KSRTC യും വലിയ നികുതി നൽകി ബാധ്യതയിൽ പോകുന്ന പ്രൈവറ്റ് ബസ്സ് മേഖലയും നശിക്കുന്നു..

അതായത് KSRTC യിൽ സൗജന്യം കിട്ടിയാൽ സ്ത്രീകൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര KSRTC യിലാക്കും അതോടെ പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും.. എന്തിനാണ് വെറുതെ കിടന്ന് തള്ളുന്നത് ആളില്ലാതെ ഓടുന്ന പ്രൈവറ്റ് ബസിനെ അവർക്ക് ആശ്രയിക്കാം.. നമ്മുടെ നാട്ടിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നത് കൂടുതലും സ്ത്രീകൾ ആണ്.. പുരുഷൻമാർ ഇരു ചക്ര വാഹനങ്ങൾ പരമാവധി ഉപ്പയോഗിക്കും..

ഇത് മൂലം സ്ത്രീകൾക്ക് മാത്രമായി ഓടുന്ന വരുമാനം ഇല്ലാത്ത സംവിധാനം ആയി KSRTC മാറും..രാവിലെയും വൈകിട്ടും ഉള്ള സ്കൂൾ കുട്ടികളുടെ യാത്ര മാറ്റി വെച്ചാൽ പ്രൈവറ്റ് ബസിൻറെ വരുമാനം പകുതിയിലും താഴെ ആകും..

ഖജനാവിൽ നിന്നും വലിയൊരു തുക KSRTC നില നിന്ന് പോകാൻ നൽകേണ്ടി വരും.. അല്ലാതെ തന്നെ നശിച്ചു പോയികൊണ്ടിരുന്ന ഒരു പ്രസ്ഥാനം സൗജന്യം കൂടി നടപ്പിലായാൽ തീരുമാനം ആയി മാറും...

അടുത്തത് പെൻഷൻ ആണ്.. നിലവിൽ LDF വർദ്ധിപ്പിച്ച 2000 രൂപ പോലും കൃത്യമായി കൊടുക്കാൻ ഇവർക്ക് കഴിയുമെന്ന് തോന്നുന്നില്ല ആ അവസ്ഥയിൽ 3000 നടപ്പിലാക്കിയാൽ എന്തായി തീരും എന്ന് കാത്തിരുന്ന് കാണാം..

യുദ്ധം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ നമ്മെ ഭീകരമായി ബാധിക്കാൻ തുടങ്ങുകയാണ്.. പല വ്യെവസായങ്ങളും തകർച്ചയുടെ വക്കിലാണ്..

വില കയറ്റം പല കുടുംബങ്ങളിലും താങ്ങാൻ കഴിയാത്ത ഒന്നായി മാറും..

ബംഗാളിൽ ഭരണം മാറിയതോടെ ബിജെപി യിൽ പ്രതീക്ഷ അർപ്പിച്ചു ബംഗാളി സഖാക്കൾ എല്ലാം തിരികെ പോയി എന്ന വാർത്ത വരുന്നു..

തൊഴിലാളികൾ ഇല്ലാത്തത് കൊണ്ട് കേരളത്തിലെ നിർമാണ മേഖലയും, റെസ്റ്റോറന്റ് മേഖലയിലും സ്‌തബിക്കുന്ന അവസ്ഥയാണ്.. കൊച്ചിയിൽ നല്ല രീതിയിൽ പോയികൊണ്ടിരുന്ന പല റെസ്റ്റോറന്റ്കളും ഗ്യാസിന്റെയും തൊഴിലാളി ക്ഷാമത്തിന്റെയും പേരിൽ അടച്ചു..

യുദ്ധം വലിയ രീതിയിൽ ബാധിക്കാതെ ഇത്ര നാളും നമ്മൾ പിടിച്ചു നിന്നു പല രാജ്യങ്ങളും തകർച്ച നേരിടുന്നു.. വിദേശ പണ വരവ് കേരളത്തിൽ നന്നേ കുറഞ്ഞു..

ഇത്തരം ഒരു സാഹചര്യത്തിൽ ആര് മുഖ്യമന്ത്രി ആയാലും നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികൾ ആണ്..

ക്രിയാത്മകമായ പദ്ധതികൾ അവതരിപ്പിച്ചു നമ്മുടെ കയറ്റ് മതി വർധിപ്പിക്കാനും..

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തയ്യാറാകണം..

കടം എടുത്തു സൗജന്യം കൊടുത്തു കേരളത്തെ നശിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന മാത്രം..

TAGS: KSRTC, KSRTC BUS SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA