
മേപ്പാടി(വയനാട്):പുത്തുമല ദുരന്തം അതിജീവിച്ചിട്ടും ദുരിതം മാറാതെ ദുരന്തബാധിതർ.ഒരു ഗ്രാമത്തെ തുടച്ചുനീക്കിയ ആ ദുരന്തത്തിന് ഇന്ന് ഏഴുവർഷം. 2019 ഓഗസ്റ്റ് എട്ടിന് വൈകുന്നേരം നാലുമണിക്ക് പച്ചക്കാടിന് സമീപം മലയടിവാരത്താണ് ഉരുൾപൊട്ടിയത്. നിരവധി വീടുകളും എസ്റ്റേറ്റ് പാടികളും രണ്ട് ആരാധനാലയങ്ങളും തുടച്ചുനീക്കി.12പേർക്ക് ജീവൻ നഷ്ടമായി.അഞ്ച് പേർ ഇന്നും കാണാമറയത്ത്.നൂറിലേറെ വീടുകൾ തകർന്നു.
പൂത്തക്കൊല്ലിയിൽ ഹർഷം എന്ന് പേരിട്ട് സർക്കാർ കൊട്ടിഘോഷിച്ച പുനരധിവാസ പദ്ധതിയിൽ ഇന്ന് ദുരന്തബാധിതർ നരകിച്ച് കഴിയുന്നു. നിർമ്മാണം പൂർത്തിയായി ആഴ്ചകൾക്കുള്ളിൽ തന്നെ ചോർന്നൊലിക്കാൻ തുടങ്ങി.ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ വീതമാണ് സർക്കാർ വീടുകൾക്ക് അനുവദിച്ചത്.
നിർമ്മിച്ചത് 650 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വീടുകൾ.പകുതി കോൺക്രീറ്റും അവശേഷിക്കുന്ന ഭാഗം ഓട് പാകുകയും ചെയ്തു.
സന്നദ്ധ സംഘടനകൾ 65 വീടുകൾ നിർമ്മിച്ചു.
7 സെന്റ് ഭൂമിയാണ് ഓരോ കുടുംബത്തിനും അനുവദിച്ചത്. മാലിന്യം നിക്ഷേപിക്കാൻപോലും സ്ഥലമില്ല. വീടുകൾക്ക് പുറമെ അംഗൻവാടി , സാംസ്‌കാരിക നിലയം
കളിസ്ഥലം, തുടങ്ങി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുപോലും നടപ്പായിട്ടില്ല. പൂത്തകൊല്ലിക്ക് പുറമെ കാപ്പംകൊല്ലി ,പുത്തൂർവയൽ എന്നിവിടങ്ങളിലും ദുരന്തബാധിതർ വീട് വെച്ച് താമസിക്കുന്നുണ്ട്. ദുരന്തമേഖലയിൽ ഇപ്പോഴും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
മഴയത്ത് വീട്ടിനകത്ത്
പാത്രം നിരത്തിവയ്ക്കും
# 20ലേറെ വീടുകളിൽ ചോർച്ച കാരണം വീടിനകത്ത് പാത്രം നിരത്തി വയ്‌ക്കേണ്ട സ്ഥിതി. വീടുകൾക്ക് മുകളിൽ പ്ലാസ്റ്റിക് വിരിച്ചിരിക്കുന്നു. ചുമരുകൾ നനഞ്ഞിരിക്കുന്നു. വൈദ്യുതാഘാതം ഏൽക്കുന്ന സാഹചര്യം.
# ജില്ലാ ഭരണകൂടത്തെ പലതവണ സമീപിച്ചു.ഏറ്റവും ഒടുവിൽ 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മാസങ്ങൾക്കു മുൻപ് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിപോയെങ്കിലും അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |