SignIn
Kerala Kaumudi Online
Thursday, 18 June 2026 5.20 AM IST

വന്യമൃഗശല്യം തടയൽ: പ്രതിരോധം പഠിക്കാതെ

wild-animal

പത്തനംതിട്ട: ശാസ്ത്രീയ പഠനമില്ലാതെയുള്ള വനംവകുപ്പിന്റെ വന്യമൃഗ പ്രതിരോധം തിരിച്ചടിയാകുന്നു. കാര്യമായ പ്രയോജനമില്ലെങ്കിലും പരമ്പരാഗത മാർഗങ്ങളായ സോളാർ വേലിക്കും കിടങ്ങുകൾക്കുമായി കോടികളാണ് പാഴാക്കുന്നത്. ഗുണനിലവാരമില്ലാത്ത സോളാർ വേലികൾ കാട്ടാനകൾ തകർക്കും. മണ്ണിടിഞ്ഞ് കിടങ്ങുകൾ മൂടിപ്പോകും.

വന്യമൃഗങ്ങൾ ആക്രമണകാരികളാകുന്നത് എപ്പോഴൊക്കെയാണെന്ന് വനംവകുപ്പ് പഠിച്ചിട്ടില്ല. ആക്രമിക്കുന്ന വന്യജീവികളെ തരംതിരിച്ച് ശാസ്ത്രീയ പ്രതിരോധം ഒരുക്കണമെന്ന ചില വനപാലകരുടെ നിർദ്ദേശം ഉന്നത ഉദ്യോഗസ്ഥർ തട്ടിമാറ്റി. വനത്തിൽ ഫലവൃക്ഷങ്ങളുടെ വിത്തുകൾ വിതറിയും കുളങ്ങൾ നിർമ്മിച്ചുമാണ് ഇപ്പോഴത്തെ പ്രതിരോധം. ഭക്ഷണത്തിനായി മൃഗങ്ങൾ ജനവാസ മേഖലകളിലെത്തുന്നു എന്ന നിഗമനത്തിലാണിത് ചെയ്യുന്നത്. എന്നാൽ പദ്ധതി ദീർഘകാലത്തേക്ക് ഫലപ്രദമാകില്ലെന്നാണ് ആക്ഷേപം.

 നഷ്ടപരിഹാര രേഖ വനംവകുപ്പ് തയ്യാറാക്കും

വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം നൽകാനുള്ള രേഖകൾ തയ്യാറാക്കാൻ വനംവകുപ്പ് മുൻകൈയെടുക്കും. ആദിവാസിൾക്കടക്കം നിയമപരമായ അവകാശികളെ സംബന്ധിച്ച രേഖകൾ തയ്യാറാക്കലാണ് വെല്ലുവിളി. രേഖകൾ ഇല്ലാത്തതിനാൽ നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന പരാതിയെ തുടർന്നാണ് നടപടി.

ശാസ്ത്രീയ പ്രതിരോധത്തിന് വേണ്ടത്

 മണ്ണിടിയാത്ത സംരക്ഷണഭിത്തി കെട്ടിയ കിടങ്ങ്,

 റെയിൽ ബാരിക്കേഡുകൾ

 മതിലുകൾ

വന്യജീവികളെ ആകർഷിക്കുന്നത്

 വനാതിർത്തികളിലെ കൈതക്കൃഷി

 ചക്ക, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങൾ

 ഹോട്ടലുകൾ, അറവുശാലകൾ എന്നിവിടങ്ങളിൽനിന്ന് തള്ളുന്ന മാംസാവശിഷ്ടങ്ങൾ.

 മേയാൻ വിടുന്ന വളർത്തുമൃഗങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ANIMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA