SignIn
Kerala Kaumudi Online
Sunday, 17 May 2026 2.39 AM IST

'മോതിരമിട്ട പാമ്പ്'; ശരീരത്തിൽ സ്വർണ മോതിരവുമായി ചേര, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർ

snake

കാസർകോട്: സ്വർണമോതിരം ശരീരത്തിൽ കുടുങ്ങിയ ചേരയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ദേലമ്പാടി പഞ്ചായത്തിലെ അഡൂർ പതിക്കാലിലെ രവിയുടെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ കുട്ടികൾ അലമാരയുടെ വാതിൽ തുറന്നപ്പോഴാണ് ചുരുണ്ടുകൂടിക്കിടക്കുന്ന പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ പാണ്ടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു.

ഫോറസ്റ്റ് വാച്ചർ കെ മഹേഷ്, പി കെ അനിൽകുമാർ എന്നിവർ വീട്ടിലെത്തി അലമാര തുറന്നപ്പോൾ കയറിക്കൂടിയത് ചേരയാണെന്ന് മനസിലായി. പിന്നാലെ മഹേഷും അനിൽകുമാറും ചേർന്ന് ചേരയെ പിടിച്ചപ്പോഴാണ് അതിന്റെ ശരീരത്തിൽ മോതിരം കുടുങ്ങിയതായി കാണുന്നത്. മോതിരം കുടുങ്ങിയതിനാൽ പാമ്പ് അവശനിലയിലായിരുന്നു. പിന്നാലെ കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി. പിന്നീട് പാമ്പിനെ കാട്ടിനകത്തേക്ക് അയച്ചു. രവിയുടെ പുതിയ വീടിന്റെ നിർമാണം നടക്കുന്നതിനാൽ ഇതിനിരികിലായി നിർമിച്ച ഷെഡ്ഡിലാണ് ഇപ്പോൾ താമസിക്കുന്നത്. ഈ ഷെഡ്ഡിനകത്തുള്ള തടി അലമാരയിലാണ് പാമ്പ് കയറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY