SignIn
Kerala Kaumudi Online
Saturday, 16 May 2026 1.42 PM IST

ഉറച്ചുനിൽക്കാതെ സ്വർണവില: ആഭരണം വാങ്ങുന്നവർ അറിയാൻ,​ ഇന്നത്തെ നിരക്ക്

gold

തിരുവനന്തപുരം: റെക്കോർഡ് കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു. ഇന്നലെ രാവിലെ പവന് 1640 രൂപയും വൈകീട്ട് 1600 രൂപയും കുറഞ്ഞിരുന്നു. ഇന്ന് രാവിലെ 720 കൂടി പവന് കുറഞ്ഞതോടെ സ്വർണത്തിന്റെ വില പവന് 1,​15,​080 ആയി താഴ്ന്നു. ഗ്രാമിന് 14,385 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

മേയ് പതിമൂന്നിന് സ്വർണവിലയിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ഒരു ദിവസംകൊണ്ട് പതിനായിരത്തോളം രൂപ കൂടിയതിനെ തുടർന്ന് സ്വർണവില പവന് 1,23,120 എന്ന നിരക്കിലെത്തിയിരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 8000 രൂപയോളമാണ് കുറഞ്ഞത്.

പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കെ,​ രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും രൂപയെ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, GOLD RATE, UPDATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360