SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.04 PM IST

ആശാ ഭോസ്‌ലെയുടെ അവസാന ഗാനം ചിട്ടപ്പെടുത്തിയത് മലയാളി

photo

ചാരുംമൂട് : കഴിഞ്ഞദിവസം വിട പറഞ്ഞ ബോളിവുഡിലെ പ്രശസ്ത ഗായിക ആശാ ഭോസ്‌ലെയുടെ അവസാന ഗാനം ചിട്ടപ്പെടുത്തുവാനുള്ള ഭാഗ്യം ലഭിച്ചത് മലയാളിക്ക്. അഞ്ചൽ സ്വദേശി ആണെങ്കിലും ആലപ്പുഴ നൂറനാട് സ്ഥിരതാമസക്കാരനായ സജീവ് മംഗലത്താണ് ഈ സംഗീത സംവിധായകൻ. ആശ ഫോസ്‌ലെക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിച്ച ഏക മലയാളി എന്ന പ്രത്യേകതയും സജീവിനുണ്ട്.

ആൽബങ്ങളും, ചെറിയ ചിത്രങ്ങളും സംഗീതസംവിധാനം ചെയ്തിട്ടുള്ള സജീവിന്റെ ഒരു ഗാനം ദുബായിലുള്ള സംവിധായകൻ ആനന്ദ് കാണുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മുംബൈയിലെ പ്രൊഡക്ഷൻ കമ്പനി സജീവിനെ ബന്ധപ്പെടുകയും ആയിരുന്നു. പാട്ട് ചിട്ടപ്പെടുത്തുന്ന സമയങ്ങളിൽ ഒരിക്കലും ആശാ ഭോസ്‌ലെ ആകും ഇത് പാടുക എന്ന് സജീവിന് അറിവില്ലായിരുന്നു. ബീഹാറി എഴുത്തുകാരനായ വിജയ് അകേല എഴുതിയ വരികൾ ചിട്ടപ്പെടുത്തി സജീവ് അയച്ചു കൊടുക്കുകയും പ്രൊഡക്ഷൻ കമ്പനിക്ക് ഇഷ്ടമാവുകയും,അവർ ആശാ ഭോസ്‌ലെയെ കേൾപ്പിക്കുകയും ചെയ്തു. അവർക്ക് അത് ഇഷ്ടപ്പെട്ടതോടെ ഗാനം രൂപപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL