
ആലപ്പുഴ : ആലപ്പി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം എ. ഐ. ടി. യു സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ. ശിവദാസ് പതാക ഉയർത്തി.പി. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ഡി.പി.മധു പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പി.വി.സത്യനേശൻ, അഡ്വ.വി.മോഹൻദാസ്, എ. എം ഷിറാസ്, ആർ. അനിൽകുമാർ, ഇ.കെ.ജയൻ, ബി.നസീർ, എൻ.ആർ. അജയൻ , കെ. ബി. നളൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.ജ്യോതിസ് ( പ്രസിഡന്റ് ), എൻ.ആർ.അജയൻ, അഡ്വ.ജയൻ സി.ദാസ്.എ.ദിനിൽ കുമാർ (വൈസ് പ്രസിഡന്റുമാർ), ഡി.പി. മധു ( ജനറൽ സെക്രട്ടറി ), കെ.ബി.നളൻ, ആർ.ഉത്തമൻ ,പി.എ.വിപിൻ (സെക്രട്ടറിമാർ ) ,പി.രൺജിത്ത് കുമാർ ( ഖജാൻജി )
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |