ആലപ്പുഴ : വനിതാ സംവരണത്തിന്റെ മറവിൽ ക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കിയും മണ്ഡല പുനർനിർണ്ണയം നടത്തിയും അധികാരം നിലനിർത്തി ജനാധിപത്യത്തെ കശാപ്പുചെയ്യാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പാർലമെന്റിൽ പ്രതിഷേധിച്ച് വോട്ടുരേഖപ്പെടുത്തിയ പ്രതിപക്ഷ കക്ഷികളെ രാഷ്ട്രീയ ജനതാദൾ ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയോഗം അഭിനന്ദിച്ചു.
യോഗം ആർ.ജെ.ഡി. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ, വി.എസ്. ജോഷി, വി.ആർ. ചെറിയാൻ, കെ.എസ്. സുധാകരൻ, ടോം ജോസഫ്, രാജു ജോൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |