ആലപ്പുഴ : വിശ്വ സംവാദകേന്ദ്രം ആലപ്പുഴ സെന്ററിന്റെ ഈ വർഷത്തെ നാരദ ജയന്തി മാദ്ധ്യമപുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിഷയം : സ്ത്രിശാക്തീകരണം
2025 ജൂൺ 1 മുതൽ 2026 ഏപ്രിൽ 30 വരെ ജില്ലയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, വാർത്തകൾ, ഫോട്ടോകൾ, എന്നിവ മത്സരത്തിന് അയയ്ക്കാം.
പ്രിന്റ് മീഡിയ, ദൃശ്യമീഡിയ എന്നിവയ്ക്ക് പ്രത്യേകം പുരസ്കാരം നൽകും. നാരദ ജയന്തി അവാർഡുo ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക 10001 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം മേയ് 20 ന് വിതരണം ചെയ്യും. 3 പകർപ്പുകൾ / വീഡിയോ വിഷ്വൽ എന്നിവ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം മേയ് 16 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. വിലാസം: കൺവീനർ, വിശ്വസംവാദ കേന്ദ്രം, രാഷ്ട്രീയഭവൻ , തോണ്ടൻ കുളങ്ങര, ആലപ്പുഴ,. ഇമെയിൽ : krsubrahmanyan@gmail.com. വിശദ വിവരങ്ങൾക്ക് : 94470 55216, 9495086796.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
