
തുറവൂർ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മാക്കേക്കടവ് - നേരെകടവ് പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടന്നു. നടപ്പാത ഒഴികെ പാലത്തിന്റെ പ്രധാനജോലികൾ പൂർത്തിയായി. പെയിന്റിംഗ് ജോലികളും പുരോഗമിക്കുകയാണ്.
മാക്കേക്കടവ്, നേരേകടവ് ഭാഗങ്ങളിലെ അപ്രോച്ച് റോഡ് നിർമ്മാണവും നടന്നുവരുന്നു. മാക്കേക്കടവ് ഭാഗത്തെ അപ്രോച്ച് റോഡിന്റെ 80 ശതമാനം ജോലികൾ പൂർത്തിയായി. നേരേകടവ് ഭാഗത്ത് സംരക്ഷണഭിത്തിയുടെ കോൺക്രീറ്റിംഗ് ജോലികൾ നടന്നുവരികയാണ്. അന്യസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് നിർമ്മാണത്തെ ബാധിച്ചെങ്കിലും, ശേഷിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അപ്രോച്ച് റോഡ് നിർമാണം ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികൾ പൂർത്തിയാകുന്നതോടെ പാലം ഉടൻ തന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
90 ശതമാനം പൂർത്തിയായി
ആകെ പ്രവൃത്തിയുടെ 90ശതമാനത്തിലധികം നിർമ്മാണം ഇതിനകം പൂർത്തിയായി.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗമാണ് നിർമ്മിക്കുന്നത്.
കേസുകളും തർക്കങ്ങളും മൂലം നിലച്ചുപോയ നിർമാണം 2024 മാർച്ചിലാണ് പുനരാരംഭിച്ചത്.
പാലം
നീളം : 800മീറ്റർ
വീതി : 12.23 മീറ്റർ
ചെലവ്: ₹98.09 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |