ആലപ്പുഴ : 171 മദ്യഷാപ്പുകൾ നിറുത്തലാക്കുവാൻ തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. തമിഴ്നാട് മാതൃക പിന്തുടർന്ന് കേരളത്തിലെ പുതിയ സർക്കാരും മദ്യ ഷാപ്പുകൾ നിർത്തലാക്കാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ നിന്ന് പോകുമ്പോൾ അൻപതിൽ താഴെ ബാറുകളുണ്ടായിരുന്ന കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അത് ആയിരമായി വർദ്ധിച്ചെന്നും വിദേശമദ്യഷാപ്പുകളുടെ ഔട്ട്ലെറ്റുകളുടെ എണ്ണം കൂടിയെന്നും ബേബി പാറക്കാടൻ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
