SignIn
Kerala Kaumudi Online
Thursday, 14 May 2026 2.56 AM IST

ജില്ലയിൽ വിതരണം ചെയ്തത് 9.79 ലക്ഷം പാഠപുസ്തകങ്ങൾ

Increase Font Size Decrease Font Size Print Page
Add as a preferred source on Google

ആലപ്പുഴ: അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ 9.79 ലക്ഷം പാഠപുസ്തകങ്ങൾ ജില്ലയിലെ സ്കൂളുകളിൽ വിതരണം ചെയ്തു.
ജില്ലാ ഹബ്ബിൽനിന്ന് സൊസൈറ്റികളിലേക്കും അവിടെനിന്ന് വിവിധ സ്കൂളുകളിലേക്കുമാണ് പാഠപുസ്‌തകങ്ങൾ എത്തിക്കുന്നത്. 259 സൊസൈറ്റികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഡിപ്പോയിൽ എത്തുന്ന പുസ്‌തകങ്ങൾ തരംതിരിച്ച് കെട്ടാക്കി സ്കൂളിന്റെ പേരെഴുതിയ ലേബൽ പതിച്ചാണ് കയറ്റി അയക്കുന്നത്. സ്കൂളുകൾ ആവശ്യപ്പെടുന്ന എണ്ണത്തിനനുസരിച്ചാണ് സൊസൈറ്റികളിൽ എത്തിക്കുക. ജില്ലാ ഹബിൽ 11 കുടുംബശ്രീ പ്രവർത്തകരാണ്‌ പാഠപുസ്‌തകങ്ങളുടെ തരംതിരിക്കലും വിതരണവും നടത്തുന്നത്‌. ആദ്യഘട്ട പുസ്തക വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുളിലെ വിതരണം പൂർത്തിയായാൽ അൺ എയ്ഡഡ് സ്കൂളുകളിൽ തുടങ്ങും.

ഇനി വരേണ്ടത് 5.61ലക്ഷം പുസ്തകങ്ങൾ

 അദ്ധ്യയന വർഷത്തേക്ക് ആകെ ആവശ്യമായത്‌ 16,06,054 (വോള്യം ഒന്ന്‌) പുസ്തകങ്ങളാണ്

 ഇതിൽ 10,44,736 പുസ്‌തകം ആലപ്പുഴ ഗവ.ഗേൾസ്‌ ഹൈസ്കൂളിലെ ജില്ലാ ഹബ്ബിൽ എത്തി

 5,61,318 ലക്ഷം പുസ്തകങ്ങളാണ് ഇനി വിതരണത്തിനായി എത്താനുള്ളത്

 6,7ക്ലാസുകളിലെ സബ്‌ജക്ട്‌ പുസ്‌തകങ്ങളും മറ്റ്‌ ക്ലാസ്സുകളിലെ ആക്‌ടിവിറ്റി പുസ്‌തകങ്ങളുമാണ്‌ വരാനുള്ളത്‌.

Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL