
ആലപ്പുഴ: കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ കാപ്പാ നിയമപ്രകാരം നാടുകടത്തി. കായംകുളംചിറക്കടവം പുത്തൻ പണ്ടകശാല വീട്ടിൽ സാജിദിനെയാണ് (34) എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തിയത്. കായംകുളം, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, സർക്കാർ ഉദ്യേഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് സാജിദ്. 2025 ജൂലായിൽ സാജിദിനെതിരെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |