
മുഹമ്മ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2027 ലെ ഹജ്ജിന് യാത്രയാകുന്നവർക്കുള്ള സേവന കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അനസ് ഹാജി മനാറ നിർവഹിച്ചു. ഹജ്ജ് ട്രെയിനർ അഡ്വ. മുജാഹിദ് യൂസുഫ് അധ്യക്ഷത വഹിച്ചു. കിഴക്കേ മഹല്ല് ഇമാം സയ്യിദ് അമീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മുഹമ്മദ് കബീർ സ്വാഗതവും മുഹമ്മദ് ഹസീം നന്ദിയും പറഞ്ഞു. സി.എ. മുഹമ്മദ് ജിഫ്രി, ടി.എ. അലിക്കുഞ്ഞ് ആശാൻ, നിഷാദ് പന്ത്രണ്ടിൽ, ആരിഫ് മന്നാനി, പി. മജീദ് ഹാജി, റഫീഖ് പുത്തൻപള്ളി എന്നിവർ സംസാരിച്ചു. എ.എ. നജീം, മുഹമ്മദ് ഹുസൈൻ, മുഹമ്മദ് മൻസൂർ, ഒ.എം.എ. റഷീദ് ഊരാളിവീട്, നൈസാം ഹുസൈൻ, മുബാറക്, നിഷാദ്, യു. അക്ബർഷാ, എം. ഹഫ്സ ബീവി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |