SignIn
Kerala Kaumudi Online
Saturday, 04 July 2026 4.26 AM IST

ബുക്ക് സെന്ററിന്റെ പേരിൽ പണം തട്ടിയെന്ന് പരാതി

അമ്പലപ്പുഴ : ബുക്ക് സെന്ററിന്റെ അഡ്രസ് ദുരുപയോഗം ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘം സജീവം. കൈയക്ഷരത്തിലൂടെ വലിയ തുക സമ്പാദിക്കാമെന്ന പേരിലാണ് തട്ടിപ്പ്. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം പ്രവർത്തിക്കുന്ന ചാണക്യ ബുക്ക് സെന്ററിന്റെ വിലാസം നൽകിയാണ് തട്ടിപ്പുകാർ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴി പോസ്റ്റിട്ടത്.

ഇതുകണ്ട് ബന്ധപ്പെട്ടവരിൽ നിന്ന് രജിസ്ട്രേഷൻ ഫീസായി 500രൂപ ആു്യം ഈടാക്കി. തുടർന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് 5000 രൂപ വരെ ക്യൂ.ആർ. കോഡ് മുഖേന വാങ്ങിയെടുത്തതായി പറയപ്പെടുന്നു. ചാറ്റിലൂടെയാണ് വിവരങ്ങൾ കൈമാറുന്നത്. തട്ടിപ്പിന് ഇരയായവർ ചാണക്യ ബുക്ക് സെന്ററിലെ ഫോൺ നമ്പരിൽ അന്വേഷിച്ചപ്പോഴാണ് തങ്ങളുടെ സ്ഥാപനത്തിന്റെ പേരിൽ ഈ തട്ടിപ്പ് നടന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് ചാണക്യ ബുക്ക് സെന്റർ ഉടമ എൻ.എസ്. ജയകുമാർ പറഞ്ഞു. ഇതിനെതിരെ ആലപ്പുഴ സൈബർ സെൽ ,അമ്പലപ്പുഴ പൊലീസ് എന്നിവിടങ്ങളിൽ മാസങ്ങൾക്കു മുമ്പ് പരാതി നൽകിയെങ്കിലും വീണ്ടും സമാനതട്ടിപ്പ് തുടരുകയാണെന്ന് ഇദ്ദേഹം പറയുന്നു. കേന്ദ്ര ഗവ.അംഗീകൃത സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നിരവധി പേർക്കാണ് കഴിഞ്ഞ 6 മാസത്തിനിടെ പണം നഷ്ടമായത്. വടക്കൻ ജില്ലകളിലെ സ്ത്രീകളാണ് ഇരയായവരിൽ കൂടുതൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL