SignIn
Kerala Kaumudi Online
Monday, 13 July 2026 3.35 AM IST

മതിയായ രേഖകളില്ലാത്ത വിദേശവനിത അറസ്റ്റിൽ

ആലപ്പുഴ: മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ വിദേശ വനിതയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ ജാഫ്ന സ്വദേശി നിക്ഷാലയാണ് (34) അറസ്റ്റിലായത്. നിലവിൽ കാനഡയിൽ താമസിച്ചുവരുന്ന ഇവർ യാതൊരു രേഖകളുമില്ലാതെയാണ് ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിലുള്ള റിസോർട്ടിലാണ് ഇവർ വ്യാജ രേഖകൾ ചമച്ച് താമസിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കരോൾഡ എന്ന വ്യാജ പേരാണ് പൊലീസിനോട് പറഞ്ഞത്. ഇവരുടെ പാസ്‌പോർട്ട് പരിശോധിച്ചപ്പോഴാണ് ഇവർ ശ്രീലങ്കൻ സ്വദേശിയാണെന്നും നിലവിൽ കാനഡയിൽ താമസിക്കുന്നയാളാണെന്നും കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL