ആലപ്പുഴ: സി.പി.ഐ ആലപ്പുഴ മണ്ഡലം ഏകദിന പഠന ക്യാമ്പും പി .കെ .വാസുദേവൻ നായർ അനുസ്മരണവും കൊട്ടാരം റെസിഡൻസിയിൽ നടന്നു. കെ.എൽ ബെന്നി അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി അഡ്വ. എസ്.സോളമൻ ഉദ്ഘാടനം നിർവഹിച്ചു. പി.എസ്.എം. ഹുസൈൻ സ്വാഗതം പറഞ്ഞു. എൻ.എസ്.ശിവപ്രസാദ്, അഡ്വ.ഡി.സുരേഷ്ബാബു എന്നിവർ ക്ലാസ്സ് നയിച്ചു. ആർ.സുരേഷ്,ഡി.പി.മധു, ആർ. അനിൽകുമാർ,
ബി.അൻസാരി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കമ്മറ്റി അംഗങ്ങൾ, ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |