
ആലപ്പുഴ : സുബ്രഹ്മണ്യപുരം 5754-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം അമ്പലപ്പുഴ താലൂക്ക് യൂണിയൻ ഭരണസമിതി അംഗം ടി.സി.രാധാമോഹൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, സ്‌കോളർഷിപ്പ്, പഠനോപകരണവിതരണം എന്നിവയും നടന്നു.
കരയോഗം പ്രസിഡന്റ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കുമാർ കണക്ക് അവതരിപ്പിച്ചു. വനിതാ സമാജം പ്രസിഡന്റ് ശാന്തമ്മ, താലൂക്ക് യൂണിയൻ പ്രതിനിധി ഗംഗാധരൻപിള്ള, ട്രഷറർ ഗിരീഷ് കെ.എ, വനിതാ സ്വയംസഹായ സംഘങ്ങളുടെ സംയുക്ത സമിതി പ്രസിഡന്റ് വേദകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |