SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

വ്യക്തിഗത, ഗ്രൂപ്പ് വായ്പ നൽകും

ആലപ്പുഴ: സംസ്‌ഥാന വനിതാ വികസന കോർപ്പറേഷൻ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്‌പകൾ നൽകും. 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 3- 5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-8ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്‌ഥ/ വസ്തു ജാമ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് വ്യക്തിഗതവായ്‌പ നൽകുന്നത്. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് 4-7% പലിശ നിരക്കിൽ നാല് കോടി വരെ വായ്‌പ അനുവദിക്കും. എസ്.എച്ച്.ജി കൾക്ക് 19 ലക്ഷം വരെ വായ്‌പ ലഭ്യമാകും. അപേക്ഷകൾ അക്ഷയ സെൻറർ/ഇന്ററർനെറ്റ് സേവാ കേന്ദ്രം മുഖേന www.mithrasoft.kswdc.org എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9496015012, 0477- 2237128.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL