SignIn
Kerala Kaumudi Online
Thursday, 20 August 2026 3.16 AM IST

അവാർഡ് വിതരണവും മന്നം ലൈബ്രറി ഉദ്ഘാടനവും

jkhjkh

മാന്നാർ: കുരട്ടിശ്ശേരി 5246-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ ചികിത്സാ സഹായ വിരതണവും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും മന്നം ലൈബ്രറി ഉദ്ഘാടനവും മുതിർന്നവരെ ആദരിക്കൽ ചടങ്ങും നടന്നു. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എസ് അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാർ വിദ്യാർത്ഥികൾക്ക് അനുമോദനവും എൻഡോവ്മെന്റ് വിതരണവു നിർവഹിച്ചു. മന്നം ലൈബ്രറിയുടെ ഉദ്ഘാടനം ഡോ.കെ.ബാലകൃഷ്ണപിള്ള നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി.കമ്മറ്റിയംഗം ജി.കൃഷ്ണകുമാർ,പ്രതിനിധിസഭാംഗം ഹരികുമാർ ശിവം, താലൂക്ക് യൂണിയൻ ഭരണസമിതിയംഗം ദേവകുമാർ, വനിതാ സമാജം പ്രസിഡന്റ് കമല മോഹൻ, ശോഭ രാജേന്ദ്രൻ, എൽ.പി സത്യപ്രകാശ്, കെ.ആർ അജിത്ത് കുമാർ, സുരേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL