SignIn
Kerala Kaumudi Online
Thursday, 20 August 2026 3.20 AM IST

'തുഴത്താളം’ ഫോട്ടോ പ്രദർശനത്തിന് തുടക്കം

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശനിമിഷങ്ങളും കുട്ടനാടിന്റെ പ്രകൃതിസൗന്ദര്യവും പകർത്തിയ 80 ലധികം മനോഹര ചിത്രങ്ങളുമായി ‘തുഴത്താളം 2026’ ഫോട്ടോപ്രദർശനം തുടങ്ങി. 72-ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എൻ.ടി.ബി.ആർ പബ്ലിസിറ്റി കമ്മിറ്റി, മോഹനൻ പരമേശ്വരൻ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ജില്ലാ കോടതിപ്പാലത്തിന് സമീപമുള്ള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നഗരസഭാ അധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിലെ 12 ഓളം മാധ്യമ ഫോട്ടോഗ്രാഫർമാർ പലകാലങ്ങളിൽ പകർത്തിയ വള്ളംകളിയുമായി ബന്ധപ്പെട്ട മനോഹരമായ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL