SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.36 PM IST

മൊബൈൽ ഫോൺ മോഷ്ടാക്കൾ പിടിയിൽ

mobile

ആലുവ: റെയിൽ റോഡിൽ ബീവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ ചുമട്ടുതൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ഓഫീസിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ രണ്ട് അന്യസംസ്ഥാനക്കാർ പൊലീസിന്റെ പിടിയിലായി. അസാം ദിസ്‌പുർ സ്വദേശി ഇമ്രാൻ അലി (19), നാഗോൺ സ്വദേശി അക്യൂബുൽ ദവാൻ (23) എന്നിവരാണ് പിടിയിലായത്. ചുമട്ടുതൊഴിലാളി ചൊവ്വര റെയിൽവേ സ്റ്റേഷന് സമീപം നന്ദപ്പറമ്പിൽ രതീഷ് രവീന്ദ്രന്റെ ഫോൺ ആണ് കഴിഞ്ഞ എട്ടിന് മോഷ്ടിച്ചത്. പുലർച്ചെ 12.30ഓടെ രതീഷ് ഓഫീസിൽ ഉറക്കത്തിലായിരുന്നപ്പോഴാണ് ഓഫീസിൽ കയറി മോഷണം നടത്തിയത്. നഗരത്തിൽ മദ്യപിച്ചും ലഹരി ഉപയോഗിച്ചും അലഞ്ഞു നടക്കുന്നവരാണ് പ്രതികൾ. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL