
ആലുവ: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. എടത്തല കോമ്പറ ചേനക്കര വീട്ടിൽ അനീഷിനെതിരെയാണ് കുന്നത്തുനാട് നിയമസഭ മണ്ഡലം റിട്ടേണിംഗ് ഓഫീസറുടെ പരാതിയിൽ എടത്തല പൊലീസ് കേസെടുത്തത്. പുക്കാട്ടുപടി പെട്രോൾ പമ്പിന് സമീപം പ്രതി സഞ്ചരിച്ച സ്‌കൂട്ടർ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോയ കാറിൽ ഉരസാവുന്ന സാഹചര്യമുണ്ടായി. ഇരു ഡ്രൈവർമാരും വാഹനം വെട്ടിച്ചതിനാൽ അപകടം ഒഴിവായി. ഇതിന്റെ പേരിൽ സ്‌കൂട്ടർ കാറിന് കുറുകെ നിർത്തിയ പ്രതി കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഡ്രൈവർ വിനീഷിനെ ആക്രമിച്ചെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയും തടസപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |