
ആലുവ: ആലുവ ദേശത്ത് താമസിക്കുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഇന്നലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ റോയൽ ഫുഡ്സിൽ സതീശന്മാരുടെ തിരക്കായിരുന്നു. സതീശൻ, സതീഷ് എന്നീ പേരുകാർക്കായി വാഗ്‌ദാനം ചെയ്ത സൗജന്യ ബിരിയാണി സ്വന്തമാക്കാനാണ് ഇവരെത്തിയത്. ഫെഡറൽ ബാങ്ക് മുൻ മാനേജർ സതീശ് ഉദ്ഘാടനം ചെയ്തു. റോയൽ ഫുഡ്സ് ചെയർമാൻ റഫീക്ക് റോയൽ സംസാരിച്ചു. റോയലിന്റെ എറണാകുളം, ഇടുക്കി ജില്ലകളിലെ 14 ശാഖകളിലും സതീശനും സതീഷും വി.ഡി.എസ് എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്നവരുമായ നിരവധി പേർ ബിരിയാണി വാങ്ങാനെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |