
ഏലൂർ: പ്രതിസന്ധിയിലായിരുന്ന ഫാക്ടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വികസനത്തിലേക്ക് നയിച്ച മുൻ സി.എം.ഡി പരേതനായ കിഷോർ രുംഗ്തയുടെ സ്മരണയ്ക്കായി ഫാക്ട് ഹൗസ് മുതൽ പമ്പ്ഹൗസ് വരെയുള്ള റോഡിന്റെ നാമകരണ ചടങ്ങ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നിർവഹിച്ചു. നവീകരിച്ച ഉദ്യോഗമണ്ഡൽ ഹൗസിലെ സ്യൂട്ട് റൂമിന് കിഷോർ രുംഗ്തയുടെ പേരിടുന്ന ചടങ്ങ് സപ്ന രുംഗ്ത നിർവഹിച്ചു.
എം.കെ.കെ നായർ ഹാളിൽ നടന്ന ചടങ്ങിൽ സി.എം.ഡി എസ്.ശക്തിമണി അദ്ധ്യക്ഷത വഹിച്ചു. മാർക്കറ്റിംഗ് ഡയറക്ടർ അനുപം മിശ്ര, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.മണിക്കുട്ടൻ, സി.വി.ഒ സൂര്യതങ്കപ്പൻ, സി.ജി.എം കെ.ബി.ജയരാജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |