SignIn
Kerala Kaumudi Online
Friday, 03 July 2026 4.42 AM IST

മുഖ്യമന്ത്രിയെ സന്ദർശിച്ചു

kcbc

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. സമൂഹവും സഭയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തു. മലയോര, തീരദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ, വിദ്യാഭ്യാസ പ്രശ്‌നങ്ങൾ, അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും നേരിടുന്ന വെല്ലുവിളികൾ, മുനമ്പം വിഷയം, ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കൽ, ദളിത് ക്രൈസ്തവ അവകാശ നിഷേധങ്ങൾ, മദ്യവ്യാപനം തുടങ്ങിയവ ഉൾപ്പെട്ട നിവേദനം മുഖ്യമന്തിക്ക് സമർപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വൈദ്യുതിമന്ത്രി സണ്ണി ജോസഫ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KCBC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL