കൊച്ചി: പാചകവാതക ഗാർഹിക സിലിണ്ടറുകളുടെ വില കുറയ്ക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ യോഗം ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പേരിൽ 89 രൂപയാണ് വർദ്ധിപ്പിച്ചത്. ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ സിലിണ്ടർ വിലയും കുറയ്‌ക്കണം. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സേവ്യർ തായങ്കേരി, അയ്യൂബ് മേലേടത്ത്, ജില്ലാ ഭാരവാഹികളായ ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാർ, കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |