
കാലടി: പ്രവാസി ബിജു.പി. നീലീശ്വരം എഴുതിയ മണൽത്തട്ട് എന്ന നാടക യാത്രാനുഭവങ്ങൾ വിവരിക്കുന്ന പുസ്തകം രണ്ടാം എഡിഷൻ പ്രകാശനം ഇന്ന് വൈകിട്ട് 5ന് നീലീശ്വരം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി റോജി. എം.ജോൺ നിർവഹിക്കും. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി അദ്ധ്യക്ഷയാകും. കവയിത്രി ബിനിലാൽ പുസ്തകം പരിചയപ്പെടുത്തും. നാടക സിനിമാതാരങ്ങളായ ഹേമന്ത് കുമാർ, പയ്യന്നൂർ മുരളി, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി തുടങ്ങിയവർ പങ്കെടുക്കും. പുല്ലാങ്കുഴൽ സംഗീതം, സുവർണ തിയറ്റേഴ്സ് അവതരിപ്പിക്കുന്ന സ്വപ്നക്കൂട് നാടകം എന്നിവയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |