SignIn
Kerala Kaumudi Online
Sunday, 05 July 2026 7.37 AM IST

ജില്ലയിൽ ഒറ്റദിനം 35 ഡെങ്കിപ്പനി ബാധിത‌ർ

കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 35 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 26 പേർ ഡെങ്കി സംശയവുമായി ചികിത്സ തേടി.

കീച്ചേരി, എടവനക്കാട്, ഗോതുരുത്ത്, കടവന്ത്ര (3), മഴുവന്നൂർ (2), നായരമ്പലം, നെട്ടൂർ, പറക്കടവ്, പിറവം, പിഴല, പൊന്നുരുന്നി, പൂതൃക്ക, രായമംഗലം (3), തിരുമാറാടി, കാക്കനാട് (9), തൃപ്പൂണിത്തുറ, ഉദയംപേരൂർ, വാഴക്കുളം (2), വെങ്ങോല, വെണ്ണല (2) എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

ജില്ലയിൽ 22 പേർക്ക് ഇൻഫ്ലുവൻസയും വെങ്ങോലയിൽ ഒരാൾക്ക് ലെപ്‌ടോസ്പിറോസിസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ജില്ലയിൽ പനി ബാധിച്ച് 764 പേർ ഒ.പിയായും, 32 പേർ കിടത്തിച്ചികിത്സയും തേടി. 130പേർ വയറിളക്ക രോഗങ്ങൾക്കും ചികിത്സയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL