
നെടുമ്പാശേരി: അഖിലേന്ത്യ സഹകരണ ദിനത്തോടനുബന്ധിച്ച് നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച സഹകരണ സന്ദേശയാത്രയും പതാക ഉയർത്തലും പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ. സരിത അദ്ധ്യക്ഷയായി. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. ഫ്രാൻസിസ്, പി.പി. ബാബുരാജ്, ടി.എസ്. മുരളി, കെ.കെ. ബോബി, എ.വി. രാജഗോപാൽ, എം.ജെ. പരമേശ്വരൻ നമ്പൂതിരി, എ.എസ്. ഗോപിനാഥ്, ഷൈബി ബെന്നി, ഷിമ്മി സുരേഷ്, പ്രിൻസി വിൻസൺ, റെക്‌സി തോമസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |