മരട്: മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിയിൽ മരടും അണിചേരുന്നു. മരട് പ്രസ് ക്ലബ് , കേരള പൊലീസിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കമിട്ടു. ഇന്നലെ കുണ്ടന്നൂർ ജംഗ്‌ഷനിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ലഘുലേഖ വിതരണം ദീപക് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി കെ. ബാബു, മരട് നഗരസഭ വൈസ് ചെയർപേഴ്സൺ ജിൻസൺ പീറ്റർ, കൗൺസിലർ സുനില സിബി, മരട് പ്രസ് ക്ലബ് പ്രസിഡന്റ് ടി.എസ്. ചന്ദ്രകലാധരൻ, സെക്രട്ടറി എം.എസ്. സുനിൽകുമാർ, ഫസൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |