SignIn
Kerala Kaumudi Online
Monday, 06 July 2026 6.41 AM IST

ടേബിൾ ടെന്നീസ് വിജയികൾ

tennis
സംസ്ഥാന ടേബിൾ ടെന്നീസ് ടൂർണമെന്റ് 2026ലെ വിജയികൾ മറിയ എലിസബത്ത് പോൾ, ടേബിൾ ടെന്നീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിജയ് അർജുൻ ദാസ് എന്നിവർക്കൊപ്പം

കൊച്ചി: റീജിയണൽ സ്‌പോർട്സ് സെന്റർ സംഘടിപ്പിച്ച ഓൾ കേരള ടേബിൾ ടെന്നീസ് ടൂർണമെന്റ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫെഡറൽ ബാങ്ക് പനമ്പള്ളിനഗർ മാനേജർ മറിയ എലിസബത്ത് പോൾ മുഖ്യാതിഥിയായി. വിജയ് അർജുൻ ദാസ്, എസ്.എ.എസ് നവാസ് എന്നിവർ പങ്കെടുത്തു. അണ്ടർ 13 ആൺകുട്ടികളിൽ ആദിശേഷൻ,​ ജഗൻ ബി. നായർ,​ അണ്ടർ 15 ഗേൾസിൽ എൻ. ഹർഷിത, പി.വി. ശ്രീലക്ഷ്മി, അണ്ടർ 15 ബോയ്സിൽ കെന്നത്ത് പോൾ, ജെസ്മോൻ റജിസ്, അണ്ടർ 17 ഗേൾസിൽ എൻ. ഹർഷിത, എം. ഗൗരി നിരഞ്ജന എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TABLE TENNIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL